Advertisement

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് : പൊലീസ് കേസെടുക്കും

14 hours ago
2 minutes Read
sumaiya (1)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ പൊലീസ് കേസെടുക്കും. പരാതിക്കാരിയായ സുമയ്യയുടെ മൊഴി കണ്ടോണ്‍മെന്റ് പൊലീസ് രേഖപ്പെടുത്തി. ചികിത്സാ പിഴവില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിഎം ഓഫീസിനു മുന്നില്‍ സുമയ്യയും കുടുംബവും പ്രതിഷേധിക്കും.

സുമയ്യയുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കുന്നത്. തനിക്കുണ്ടായ ദുരനുഭവത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം. സംഭവത്തില്‍ ഡിഎംഒയ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ പരാതി നല്‍കിയിട്ടുണ്ട്. സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. പരാതി നല്‍കിയ സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തില്‍ നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം.

സുമയ്യയുടെ പരാതിയെ നിസാരവല്‍ക്കരിക്കുന്ന നടപടിയായിരുന്നു ആരോഗ്യവകുപ്പിന്റേത്. ഗൈഡ് വയര്‍ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ് സുമയ്യയുടെ സഹോദരന്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. ജനറല്‍ ആശുപത്രിയില്‍ ഉണ്ടായ വീഴ്ചയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

Story Highlights : Medical malpractice at Thiruvananthapuram General Hospital: Police to file case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top