Advertisement

എഡിജിപിയുടെ മകള്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസ്; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

June 15, 2018
0 minutes Read
pinarayi vijayan

മേലുദ്യോഗസ്ഥന്റെ മകള്‍ മര്‍ദ്ദിച്ചെന്ന പരാതിയെ വളരെ ഗൗരവമായി കാണുന്നുവെന്നും വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വെച്ച് ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ത പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എത്ര വലിയ ഉദ്യോഗസ്ഥരായാലും അവരെല്ലാം നിയമത്തിന് കീഴ്‌പ്പെട്ടവരാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര ഉന്നതരായാലും വീഴ്ച പറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കി വേണം പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മര്‍ദ്ദനത്തിനിരയാക്കപ്പെട്ട പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാവിലെ വ്യായാമത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കനകക്കുന്നില്‍ പോലീസ് വാഹനത്തില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് വിഷയം ആരംഭിക്കുന്നത്. വ്യായാമം കഴിഞ്ഞ് തിരികെ വരുന്ന വഴിയില്‍ വാഹനത്തിലിരുന്ന് എഡിജിപിയുടെ മകള്‍ സ്‌നിഗ്ത തന്നെ തുടര്‍ച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് ഗവാസ്‌കര്‍ ആരോപിച്ചത്. തുടര്‍ച്ചയായി ചീത്തവിളിച്ചതോടെ വാഹനം വഴിയില്‍ നിറുത്തുകയും വാഹനം മുന്നോട്ട് എടുക്കില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍, ഇതേ തുടര്‍ന്ന് എഡിജിപിയുടെ മകള്‍ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്റെ കഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഗവാസ്‌കര്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top