Advertisement

അമിത വേഗതയിലല്ല വാഹനം ഓടിച്ചതെന്ന് ‍‍ഡേ കെയര്‍ വാഹന ഡ്രൈവര്‍

June 15, 2018
0 minutes Read
accident

മരടില്‍ അപകടത്തില്‍പ്പെട്ട വാനിന്റെ ഡ്രൈവര്‍ അനില്‍ കുമാര്‍ പ്രതികരണവുമായി രംഗത്ത്. വാഹനം അമിത വേഗതയില്‍ അല്ലായിരുന്നെന്നും സെക്കന്റ് ഗിയറിലാണ് വാഹനം ഓടിച്ചതെന്നുമാണ് ‍ഡ്രൈവര്‍ വ്യക്തമാക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.  വാഹനത്തില്‍ നിന്ന് നാല് കുട്ടികളെ രക്ഷിച്ചത് താനാണെന്നും അനില്‍ കുമാര്‍ പറഞ്ഞു
അപകടത്തെ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തിരുന്നു. അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണം എന്നാണ് ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ട്.ട്രാസ്‌പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികളും ആയയുമാണ് അപകടത്തില്‍ മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top