Advertisement

ഈദ് മുബാറക് നേര്‍ന്ന് ടോവിനോ; ‘ഒരു കുപ്രസിദ്ധ പയ്യ’ന്റെ ടീസര്‍ കാണാം

June 15, 2018
1 minute Read
tovino thomas

ഈദ് മുബാറക് ആശംസകള്‍ നേര്‍ന്ന് നടന്‍ ടോവിനോ തോമസ്. തന്റെ പുതിയ ചിത്രമായ ‘ഒരു കുപ്രസിദ്ധ പയ്യ’ന്റെ ഈദ് സ്‌പെഷ്യല്‍ ടീസര്‍ താരം പുറത്തുവിട്ടു. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പേരിലും തന്റെ പേരിലും എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നുവെന്ന് താരം പറഞ്ഞു. ടോവിനോ തോമസ്, നിമിഷ സജയന്‍, അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മധുപാലാണ് ഒരു കുപ്രസിദ്ധ പയ്യന്‍ സംവിധാനം ചെയ്യുന്നത്. നെടുമുടി വേണു, അലന്‍സിയര്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലപ്പാവ്, ഒഴിമുറി എന്നീ കഥാമൂല്യമുള്ള സിനിമകള്‍ക്ക് ശേഷം മധുപാല്‍ ഒരുക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top