പറങ്കിപ്പടയുടെ ഇരട്ടചങ്കന്‍!!! (ട്രോളുകള്‍ കാണാം)

കുക്കുടന്‍
‘സൊല്ല്…തിരുമ്പി വന്തിട്ടേന്ന് സൊല്ല്…റോണോ തിരുമ്പി വന്തിട്ടേന്ന് സൊല്ല്…’സോണി ചാനലിന്റെ മലയാളം കമന്ററി ബോക്‌സിലിരുന്ന് ഷൈജു ദാമോദരന്‍ തൊണ്ടകീറുമ്പോള്‍ എല്ലാ ഫുട്‌ബോള്‍ ആരാധകരും ആര്‍പ്പുവിളിച്ചു ‘റോണോ…റോണോ… ‘ ഇന്നലെ കുക്കുടന്‍ ഉറക്കമൊളച്ചത് നന്നായി. ഹോ…എന്തോരു കളി. ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച പോരാട്ടത്തിനാണ് സോച്ചി സാക്ഷ്യം വഹിച്ചത്.
ഇത് ക്രിസ്റ്റ്യാനോയുടെ ദിനമാണ്…അവന്റെ മാത്രം ദിനം. പറങ്കിപ്പടയുടെ ഇരട്ടചങ്കന്‍ സ്പാനിഷ് വലയിലേക്ക് കുതിച്ചുകയറി…ഒന്ന്…രണ്ട്…മൂന്ന്!!! സ്‌പെയിന്‍ ആരാധകര്‍ ഗാലറിയിലിരുന്ന് നെടുവീര്‍പ്പിട്ടു ‘സബാഷ്’!!!
കുക്കുടന്‍ 2014 ലോകകപ്പ് മത്സരം വെറുതേ ഓര്‍ത്തുപോകുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാതെ ലോകകപ്പിനെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. തന്റെ ജന്മനാടിന് വേണ്ടി കാര്യമായൊന്നും ചെയ്യാനാകാതെ കളിക്കളത്തില്‍ മുഖം പൊത്തിയിരുന്ന റൊണാള്‍ഡോ ഇന്നും വേദനയാണ്.
എന്നാല്‍, ഇന്നലെ സ്‌പെയിന്‍- പോര്‍ച്ചുഗല്‍ മത്സരം കണ്ടവര്‍ക്ക് ഒരു കാര്യം ഉറപ്പായി…’റോണോ, തിരുമ്പി വന്തിട്ടേ’…2014 ലോകകപ്പിനെ മറന്ന് പറങ്കിപ്പടയുടെ ഇരട്ടചങ്കന്‍ 51-ാം ഹാട്രിക് ഗോള്‍ നേട്ടവും സ്വന്തമാക്കിയിരിക്കുന്നു. തുടര്‍ച്ചയായ 4-ാം ലോകകപ്പിലും ഗോള്‍ നേടിയ താരമാകുകയും ചെയ്തു.
എന്തൊക്കെയായിരുന്നു ഇവിടെ ഇന്നലെ? ‘സ്‌പെയിന്റെ ടീം ഗെയിമിനു മുന്നില്‍ റോണോ നോക്കുകുത്തിയാകും, വെറും തള്ളുകാരന്‍ മാത്രമാണ് ക്രിസ്റ്റ്യാനോ…’ഇപ്പോ എന്തായി…ചറപറാന്ന് ഗോളുകള്‍ സ്പാനിഷ് വലയിലെത്തിച്ചത് നിങ്ങളൊക്കെ കൂടി ഇന്നലെ ട്രോളിയ ആ തള്ളുകാരന്‍ തനിച്ചാണ്.
ഇന്ന് റോണോയുടെ ദിനമാണ്. ട്രോളന്‍മാരെ കവച്ചുവെച്ച് ഇരമ്പിയാര്‍ത്തിരിക്കുകയാണ് റോണോ!! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കുക്കുടന്റെ വക ഒരു കുതിരപ്പവന്‍…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here