Advertisement

കെ.ബി ഗണേഷ്‌കുമാറിന് എതിരായ പരാതി ഫയലില്‍ സ്വീകരിച്ചു

June 16, 2018
Google News 0 minutes Read
Ganeshkumar case

കെ.ബി ഗണേഷ്‌കുമാറിന് എതിരായ പരാതി ഫയലില്‍ സ്വീകരിച്ചു. വനിതാ കമ്മീഷനാണ് മര്‍ദ്ദന പരാതി ഫയലില്‍ സ്വീകരിച്ചത്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഗണേഷ്‌കുമാറിന് എതിരെ കാര്യമായ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഗണേഷ് കുമാറും അദ്ദേഹത്തിന്റെ ഡ്രൈവറും വഴിയില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ചത്. അമ്മയുടെ മുന്നിലിട്ടാണ് യുവാവിനെ ഇരുവരും മര്‍ദ്ദിച്ചത്. ഇരുകൂട്ടരും ശബരിഗിരിയിലെ ഒരു മരണ വീട്ടിലെത്തിയതായിരുന്നു. ഇവിടെനിന്ന് മടങ്ങും വഴി അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാറ് എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ആദ്യം എംഎല്‍എയും പിന്നാലെ ഡ്രൈവറും എത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here