Advertisement

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

June 16, 2018
Google News 1 minute Read
dead body

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.ചങ്ങനാശ്ശേരി വേരൂര്‍ മനു നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകള്‍ മീരാകൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്. കരയില്‍ വച്ചിരുന്ന ബാഗില്‍ നിന്ന് കണ്ടെടുത്ത ലൈസന്‍സില്‍ നിന്ന് മീരാകൃഷ്ണ തന്നെയാണ് ചാടിയതെന്ന് ഉറപ്പിച്ചിരുന്നു.  തവണക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. ചിങ്ങവനത്തെ ഭര്‍ത്തൃവീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ ശേഷമാണ് യുവതി തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടുന്നത്. രണ്ട് വയസ്സുള്ള മകനുണ്ട്.

dead body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here