ഫ്രാന്‍സിന്റെ വിജയം രചിച്ച് ‘നീരാളി’ കാലുകള്‍ (2-1)

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. ‘നീരാളി കാലുകള്‍’ എന്ന് വിശേഷണമുള്ള ഫ്രാന്‍സ് താരം പോള്‍ പോഗ്ബയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്.
ഗോളുകളൊന്നും നേടാത്ത ആദ്യ പകുതിയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു രണ്ടാം പകുതി. പരസ്പരം പ്രതിരോധിച്ചും ആക്രമിച്ചും ഇരു ടീമുകളും മുന്നേറിയപ്പോള്‍ ആദ്യ ഗോള്‍ നേട്ടം ഫ്രാന്‍സിനൊപ്പം. 57-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് കങ്കാരുക്കളുടെ ഗോള്‍ വലയിലെത്തിച്ച് ഫ്രാന്‍സ് താരം ഗ്രീസ്മാന്‍ ആദ്യ ഗോള്‍ സ്വന്തം പേരില്‍ കുറിച്ചു. എന്നാല്‍, മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഓസ്‌ട്രേലിയ തിരിച്ചടിച്ചു. 61-ാം മിനിറ്റില്‍ ഓസ്‌ട്രേലിയക്ക് അനുകൂലമായ പെനല്‍റ്റി. ഓസ്‌ട്രേലിയന്‍ താരം എഡിനാക് പെനല്‍റ്റി കിക്ക് ഫ്രാന്‍സിന്റെ ഗോള്‍ വലയിലെത്തിച്ച് മത്സരം സമനിലയിലാക്കി.
മത്സരം സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പായതോടെ 81-ാം മിനിറ്റില്‍ വീണ്ടും ഫ്രാന്‍സിന്റെ മുന്നേറ്റം. പോള്‍ പോഗ്ബ ഓസ്‌ട്രേലിയയുടെ ഗോള്‍ വലയിലേക്ക് തൊടുത്തുവിട്ട ഷോട്ട് ഗോള്‍ വലയില്‍ തട്ടി തിരിച്ചുവന്നു. ഓസ്‌ട്രേലിയന്‍ ഗോളി റയാന്‍ തിരിച്ചുവന്ന പന്ത് കൈപിടിയിലൊതുക്കി കളി തുടര്‍ന്നെങ്കിലും വിധി ഫ്രാന്‍സിന് അനുകൂലമായി. പോഗ്ബയുടെ ഷോട്ട് വലയില്‍ തട്ടി തിരിച്ചുവരുന്നതിനിടയില്‍ ഗോള്‍ ലൈന്‍ കടന്നിരുന്നതിനാല്‍ റഫറി ഫ്രാന്‍സിന് ഗോള്‍ അനുവദിക്കുകയായിരുന്നു. അഞ്ച് മിനിറ്റ് അധികസമയം ലഭിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ ടീമിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഗ്രൂപ്പ് സി യില്‍ വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് ഫ്രാന്‍സ്.
#FRA WIN!
A tough match for @FrenchTeam, but they get their #WorldCup campaign off to a winning start. #FRAAUS pic.twitter.com/kX6HnWwMZC
— FIFA World Cup ? (@FIFAWorldCup) June 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here