57-ാം മിനിറ്റില്‍ ഫ്രാന്‍സ്; 61-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ (1-1)

ഫ്രാന്‍സ് – ഓസ്‌ട്രേലിയ ലോകകപ്പ് പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. പെനല്‍റ്റി കിക്കുകള്‍ ഗോള്‍ വലയിലെത്തിച്ചാണ് ഇരു ടീമുകളും അക്കൗണ്ട് തുറന്നത്. മത്സരത്തിന്റെ 57-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാന്‍ ഓസ്‌ട്രേലിയയുടെ വലയിലെത്തിച്ചു. ഒരു ഗോളിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഫ്രാന്‍സിന്റെ ഗോള്‍ പോസ്റ്റിലേക്ക് 61-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഓസ്‌ട്രേലിയന്‍ താരം എഡിനാക് ലക്ഷ്യം കാണുകയായിരുന്നു. 70 മിനിറ്റുകള്‍ പിന്നിട്ട മത്സരം 1-1 സമനിലയിലാണ് മുന്നോട്ട് പോകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here