പോലീസിലെ ദാസ്യപണി; പരാതികള്‍ വര്‍ധിക്കുന്നു

പോലീസിലെ ദാസ്യപണി പ്രശ്‌നവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പോലീസ് മേധാവിക്ക് മറ്റൊരു ക്യാംപ് ഫോളോവര്‍ പരാതി നല്‍കി. ടൈല്‍ പണിക്ക് പോയതിന്റെ ദൃശ്യങ്ങളും രേഖകളും സഹിതമാണ് ഡിജിപിക്ക് പരാതി നല്‍കിയത്. എസ്എപി ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി. രാജുവിനെതിരായാണ് ക്യാംപ് ഫോളോവര്‍ പരാതി നല്‍കിയിരിക്കുന്നത്. നാല് ജീവനക്കാരെ ടൈല്‍സ് പണിക്കായി നിയോഗിച്ചെന്ന് പരാതിയില്‍ പറയുന്നു. നിലവില്‍, വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ് പി.വി. രാജു. പോലീസില്‍ ദാസ്യപണി പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here