ഏതെങ്കിലും പോലീസുകാരന്‍ ചെയ്ത കുറ്റത്തിന് സര്‍ക്കാറിനെ വിമര്‍ശിക്കുന്നു: ജി. സുധാകരന്‍

പോലീസിനകത്ത് ഒരുപാട് ക്രിമിനലുകളുണ്ടെന്നും അവരെയെല്ലാം നേര്‍വഴിക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ജി. സുധാകരന്‍. പണ്ടും ക്രിമിനലുകളായ പോലീസുകാര്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് കണക്ക് ലഭിച്ചിട്ടും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ആ റിപ്പോര്‍ട്ട് വാങ്ങി മിണ്ടാതിരിക്കുകയാണ് ചെയ്തതെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
എല്ലാ ക്രിമിനലുകളെയും തിരുത്തിയെടുക്കുകാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. പോലീസ് സംവിധാനത്തെ പുതുക്കി പണിയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പോലീസ് ഓഫീസര്‍മാരെ വ്യക്തിപരമായി വിളിക്കാറില്ല. സ്വന്തം രാഷ്ട്രീയം താല്‍പര്യം അവരിലൂടെ നടപ്പാക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. അനുമോദിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ കല്ലെറിയുകയാണ്. ഏതെങ്കിലും പോലീസുകാരന്‍ ചെയ്ത കുറ്റത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഉചിതമായ കാര്യമല്ലെന്നും മന്ത്രി ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here