വിഐപി ഗ്യാലറിയില്‍ രാജസ്ഥാന്‍ ആരാധകനായി ഗാരത്ത് സൗത്ത് ഗേറ്റ്; മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം മാനേജര്‍ എത്തിയത് പ്രത്യേക അതിഥിയായി

ലോകത്ത് തന്നെ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പല സമയങ്ങളിലായി ഐപിഎല്‍ വേദികളിലെത്തിയത് വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍മാനേജര്‍ ഗാരെത്ത് സൗത്ത് ഗേറ്റും ഐപിഎല്‍ കാണാനെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്‌സി അണിഞ്ഞ് വിഐപി ഗ്യാലറിയില്‍ ഗാരെത്ത് സൗത്ത് ഗേറ്റ് ഇരിക്കുന്ന ഫോട്ടോകളും വീഡിയോ ഫൂട്ടേജുകളും പുറത്തുവന്നിരുന്നു. 54 കാരനായ അദ്ദേഹം പ്രത്യേകം രൂപകല്‍പ്പന ചെയ്ത പിങ്ക് നിറത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയായിരുന്നു ധിരിച്ചിരുന്നത്. രാജസ്ഥാനിലെ സ്ത്രീകള്‍ നയിക്കുന്ന കൂട്ടായ്മയയെ പിന്തുണക്കുന്നതിനായി ഫ്രാഞ്ചൈസി വിവിധ നസംരംഭങ്ങള്‍ ആവ്ഷ്‌കരിച്ചിരുന്നു. കൂട്ടായ്മയുടെ ഭാഗമായി ‘പിങ്ക് പ്രോമിസ്’ ദിനത്തിന്റെ ഭാഗമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ പുതിയ കിറ്റ് ധരിച്ചിറങ്ങിയത്.
ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു ഗാരെത്ത് സൗത്ത് ഗേറ്റ്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ 500-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള സൗത്ത്‌ഗേറ്റ് 2008-ല്‍ പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. പിന്നീട് ദേശീയ ടീമിനെ പിറകില്‍ നിന്ന് നയിക്കുന്നതിലേക്ക് അദ്ദേഹം എത്തി. ഇംഗ്ലണ്ടിന്റെ അണ്ടര്‍-21 ടീമിനെ പരിശീലിപ്പിച്ചു. 2016-ല്‍ സീനിയര്‍ ടീമിന്റെ മാനേജര്‍ പദത്തിലേക്ക് എത്തിയ ഗാരെത്ത് സൗത്ത് ഗേറ്റ് 2020-ലും 2024-ലും തുടര്‍ച്ചയായി ഇംഗ്ലണ്ടിനെ യുവേഫ യൂറോ കപ്പ് ഫൈനലില്‍ എത്തിച്ചു. 2024-ലെ യൂറോ കപ്പില്‍ ഫൈനലില്‍ സ്‌പെയിനിനോട് ഏറ്റ തോല്‍വിയെ തുടര്‍ന്നാണ് സൗത്ത് ഗേറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പിന്‍മാറുന്നത്.
Story Highlights: Gareth South Gate appeared Indian Premier League gallery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here