കുഞ്ഞ് മനസിലെ വലിയ സന്ദേശം; ജയസൂര്യയുടെ മകന്റെ ഹ്രസ്വചിത്രം വൈറൽ

അദ്വൈത് ജയസൂര്യ എന്ന ജയസൂര്യയുടെ മകന്‍ ഇതിന് മുമ്പും കലക്കന്‍ ഹ്രസ്വചിത്രങ്ങളുമായി നമ്മെ വന്ന് ഞെട്ടിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ദാ ഇപ്പോള്‍ പുതിയതും എത്തി. കളര്‍ഫുള്‍ ഹാന്റ്സ് എന്നാണ് പുതിയ ഷോര്‍ട്ട് ഫിലിമിന്റെ പേര്. അദ്വൈത് തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഒപ്പം അര്‍ജ്ജുന്‍ മനോജ്, മിഹിര്‍ മാധവ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോ. ഇത്തരത്തിൽ പൊതുവിടങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നതിനെ എങ്ങനെ മറി കടക്കാമെന്നും ഈ ഹ്രസ്വചിത്രം കാണിച്ച് തരും.
ചിത്രത്തിന്റെ എഡിറ്റിഗ് ജോലികള്‍ ചെയ്തതും അദ്വൈതാണ്.ഗുഡ് ഡെ എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തില്‍ പുറത്ത് വിട്ടിരുന്നു. ജയസൂര്യതന്നെയാണ് ഫെയ്സ് ബുക്കിലൂടെ കളര്‍ഫുള്‍ ഹാന്റ്സും പുറത്ത് വിട്ടത്. ഫാദേഴ്സ് ഡേ ആയ ഇന്ന് മകൻ ചെയ്ത ഷോർട്ട് ഫിലിം ലോഞ്ച് ചെയ്യാൻ സാധിച്ചതിൽ സന്തോഷം എന്നാണ് ഫെയ്സ് ബുക്കിൽ ഷോർ ഫിലിം പങ്ക് വച്ചു കൊണ്ട് ജയസൂര്യ എഴുതിയിരിക്കുന്നത്. ഡബ്സ്മാഷ് വീഡിയോകളിലൂടെയും അദ്വൈത് സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.
ഇത്തരത്തിൽ നഗരവീഥികൾ മാലിന്യ കൂമ്പാരമാക്കി മാറ്റുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതിനോടൊപ്പം, ഇത്തരം പ്രവണതയ്ക്കെതിരെ പോരാടുന്നവർക്ക് ഒരു നല്ല സന്ദേശവും ഈ ആറ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ തരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here