Advertisement

പിഡിപിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്സ്; ജമ്മു കാശ്മീരിൽ പ്രതിസന്ധി

June 19, 2018
0 minutes Read
no alliance with pdp says congress

പിഡിപിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്സ് വ്യക്തമാക്കിയതോടെ ജമ്മു കാശ്മീരിൽ രാഷ്ട്രീയ പ്രതിസന്ധി. പിഡിപിയുമായി ബന്ധമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് വ്യക്തമാക്കിയത്.

സർക്കാരിനുള്ള പിൻതുണ പിൻവലിച്ച ബിജെപിയുടെ നടപടി അവസരവാദമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം, ജമ്മു കാശ്മീരിൽ രാഷ്ട്രപതി ഭരണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

ജമ്മു കാശ്മീരിൽ പിഡിപിക്ക് 28 സീറ്റാണ് ഉള്ളത്. ബിജെപിക്ക് 25ഉം. നാഷണൽ കോൺഫറൻസിന് 15ഉം, കോൺഗ്രസ്സിന് 12 ഉം സീറ്റുമാണ് ഉള്ളത്. സിപിഐഎം ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് 7 സീറ്റുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top