എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഹൈക്കോടതിയില്‍

ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് ഗവാസ്‌കര്‍ ഹര്‍ജിയില്‍ പറയുന്നു. ഗവാസ്‌കര്‍ തന്നോട് അസഭ്യം പറഞ്ഞുവെന്നും മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും എഡിജിപിയുടെ മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇത് വ്യാജമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗവാസ്‌കറുടെ കഴുത്തിന് പരിക്കേറ്റിരുന്നു. എഡിജിപിയുടെ മകള്‍ക്കെതിരെ ഗവാസ്‌കര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here