Advertisement

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക കരഞ്ഞു

June 20, 2018
4 minutes Read
rachel

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക തേങ്ങിക്കരഞ്ഞു. അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരക റേച്ചല്‍ മാഡോ ആണ് വാര്‍ത്ത വായിക്കുന്നതിനിടെ കരഞ്ഞത്. അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ട്രംപ് ഭരണകൂടത്തിന്റെ വാര്‍ത്ത വായിക്കുന്നതിനിടെയാണ് റേച്ചല്‍ വികാരാധീനയായി കരഞ്ഞത്. വാര്‍ത്ത വായിക്കുന്നതിനിടെ പെട്ടെന്ന് വന്ന വാര്‍ത്തയായിരുന്നു അത്. വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനാകാതെ റേച്ചല്‍ വിതുമ്പി. അതിന് ശേഷം വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയാനാകാതെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top