Advertisement

കൊല്ലത്ത് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം; വിഡിയോ പകര്‍ത്തി പരാതി നല്‍കി യുവതി; അക്രമി മൈലക്കാട് സ്വദേശിയെന്ന് പൊലീസ്

12 hours ago
3 minutes Read
Nudity display on bus in Kollam Woman files complaint

കൊല്ലത്ത് ബസ്സില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കൊട്ടിയത്തുനിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്നത്. ഇത് യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. മൈലക്കാട് സ്വദേശിയായ യുവാവാണ് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. (Nudity display on bus in Kollam Woman files complaint)

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ലൈംഗിക അതിക്രമം കാട്ടിയയാള്‍ കൊല്ലത്താണ് ഇറങ്ങിയതെന്ന് യുവതി വ്യക്തമാക്കി. കണ്ടക്ടറോട് ആ സമയത്ത് പറയാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. ശേഷം നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നാണ് സൂചന.

Read Also: ‘എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു; ബാബുരാജും അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്’; വിജയ് ബാബു

ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്ന സമയത്താണ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടന്നത്. യുവതി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി അറിഞ്ഞിട്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. അക്രമിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Story Highlights : Nudity display on bus in Kollam Woman files complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top