തൃശ്ശൂരില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

തൃശ്ശൂര്‍ ചേര്‍പ്പില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്. ചേര്‍പ്പ് മഹാത്മ ഗ്രൗണ്ടിലാണ് സംഭവം. വിദ്യാര്‍ഥികള്‍ രണ്ട് ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. (two students seriously injured in students fight thrissur)
വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സംഘര്‍ഷം ഏറെ നേരം നീണ്ടുനിന്നു. നാട്ടുകാര്‍ ഇടപെട്ട് വിദ്യാര്‍ഥികള പിടിച്ചുമാറ്റാനായി ഏറെനേരം പണിപ്പെടേണ്ടി വന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചേര്‍പ്പ് പൊലീസ് അറിയിച്ചു.
Story Highlights : two students seriously injured in students fight thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here