ട്രാൻസ്‌ജെൻഡറാണ് എന്ന കാരണത്താൽ ബാങ്ക് ഭവനവായ്പ്പ നിഷേധിച്ചു

ട്രാൻസ്‌ജെൻഡറാണ് എന്ന കാരണത്താൽ ബാങ്ക് ഭവനവായ്പ്പ നിഷേധിച്ചു. കർണാടക സ്വദേശി അക്കായി പത്മശാലി എന്ന വ്യക്തിക്കാണ് ഈ ദുരനുഭവമുണ്ടായത്.
change.org ന്നെ വെബ്‌സൈറ്റിൽ പെറ്റീഷൻ സമർപ്പിച്ചപ്പോഴാണ് പത്മശാലിയുടെ കഥ ലോകം അറിയുന്നത്. ഭവനവായ്പ്പയ്ക്ക് വേണ്ട എല്ലാം രേഖകളുമുണ്ടായിട്ടും തനിക്ക് ബാങ്ക് അധികൃതർ കാരണമൊന്നും കാണിക്കാതെ തന്നെ ലോൺ നിരസിക്കുകയായിരുന്നുവെന്ന് പത്മശാലി പറയുന്നു. ഒരു സ്ത്രീക്കോ പുരുഷനോ ഇത്തരത്തിലുള്ള അവകാശലംഘനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമോ എന്നും പത്മശാലി ചോദിക്കുന്നു.
കർണാടക രാജ്യോത്സവ അവാർഡ് ജേതാവും കർണാടകയിലെ ഭിന്നലംഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന വ്യക്തിയുമാണ് മുപ്പത്തിയഞ്ച് വയസ്സുള്ള അക്കായി പത്മശാലി. ബംഗലൂരുവിൽ സ്വന്തമായി വീടെന്ന സ്വപ്‌നത്തിനായി കുറേ നാളുകളായി പത്മശാലി ബാങ്കുകൾ കയറിയിറങ്ങുന്നു. സ്വന്തമായി അധ്വാനിച്ചും, അമ്മയുടെ സ്വർണം പണയംവെച്ചും വീടുവെക്കാനാവശ്യമായ കുറച്ചുപണം പത്മശാലി സ്വരുക്കൂട്ടിവെച്ചിട്ടുണ്ട്. ബാക്കി പണമായ പത്ത് ലക്ഷത്തിനുവേണ്ടിയാണ് പത്മശാലി ഭവനവായ്പ്പയ്ക്ക് അപേക്ഷിച്ചത്. എന്നാൽ വ്യക്തമായ കാരണങ്ങളൊന്നും പറയാതെ ഭവനവായ്പ്പയ്ക്കായി പത്മശാലി ‘അർഹയല്ല’ എന്ന് പറയുകയായിരുന്നു അധികൃതർ.
നിലവിൽ പണയത്തിനാണ് പത്മശാലി താമസിക്കുന്നത്. എന്നാൽ ജൂൺ 28 ന് കരാർ അവസാനിക്കുകയാണ്. അതോടെ പത്മശാലിയും അമ്മയും തെരുവിലാകും. തനിക്കും തന്നെപോലുള്ള മറ്റ് ഭിന്നലംഗക്കാർക്കും നല്ലൊരു ജീവിതം വേണമെന്നും അതിന് തങ്ങൾക്ക് അവകാശമുണ്ടെന്നും പത്മശാലി പറയുന്നു. നിലവിലെ കരാർ അവസാനിച്ചാൽ താമസിക്കാൻ ഒരു വാടക വീട് കണ്ടെത്തുക പത്മശാലിക്ക് പ്രയാസമാകും.
വിവാഹം രജസിറ്റർ ചെയ്ത ആദ്യത്തെ ട്രാൻസ്‌ജെൻഡർ എന്നുമാത്രമല്ല കർണാടകയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ആദ്യത്തെ ട്രാൻസ്‌ജെൻഡറാണ് അക്കായി പത്മശാലി. ട്രാൻസ്‌ജെൻഡറായി നിന്നുകൊണ്ട് ഡ്രൈവിങ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെയാളുമാണ് അക്കായി.
ഭന്നലിംഗക്കാർ സമൂഹത്തിൽ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങൾ തുറന്നുകാട്ടാനാണ് അക്കായി ഓൺലൈൻ പെറ്റീഷൻ തുടങ്ങിയത്. മികച്ച പ്രതികരണവും പിന്തുണയുമാണ് അക്കായിയുടെ ഓൺലൈൻ പെറ്റീഷന് ലഭിക്കുന്നത്.
akkai padmashali denied homeloan for being a transgender
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here