Advertisement

പോലീസിലെ ദാസ്യപണി; പി.വി. രാജുവിനെതിരെ വകുപ്പതല നടപടി

June 21, 2018
0 minutes Read

എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി. രാജു ക്യാമ്പ് ഫോളവര്‍മാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ദിവസ വേതനക്കാരായ മൂന്ന് ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് ടൈല്‍സ് പണി ചെയ്യിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. പലതവണയായി ഇത്തരത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് ദാസ്യപണി ചെയ്യിപ്പിച്ചതായി പി.വി. രാജുവിനെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ജയരാജ് ബറ്റാലിയന്‍ എഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി.വി. രാജുവിനെതിരെ വകുപ്പ് തല നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top