Advertisement

എറണാകുളം അങ്കമാലി അതിരൂപത ഭരണ നിർവ്വഹണ ചുമതല മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു

June 22, 2018
1 minute Read

എറണാകുളം അങ്കമാലി അതിരൂപതയിൽ അധികാരമാറ്റം. അതിരൂപതയുടെ ഭരണ നിർവ്വഹണ ചുമതല കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്തിനാണ് പുതിയ ചുമതല. മാർപാപ്പയാണ് നിയമനം നടത്തിയത്.

സീറോ മലബാർ സഭ പാലക്കാട് രൂപത അധ്യക്ഷനാണ് മാർ ജേക്കബ് ആനത്തോട്. അതേസമയം, എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷ സ്ഥാനത്ത് മാർ ജോർജ് ആലഞ്ചേരി തുടരും.

സീറോ മലബാർ ഭൂമിയിടപാട് കേസിൽ മാർ ജോർജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നിവ ഉൾപ്പടെയുളള വകുപ്പുകൾ പ്രകാരമാണ് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top