Advertisement

സ്‌കൂൾ ടോയ്‌ലറ്റിൽ പതിനാലുകാരൻ മരിച്ച നിലയിൽ

June 25, 2018
Google News 0 minutes Read

സ്‌കൂൾ ടോയ്‌ലെറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടകിലെ പ്രമുഖ സൈനിക സ്‌കൂൾ ടോയ്‌ലെറ്റിലാണ് സംഭവം.

കുട്ടിയെ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സ്‌കൂളധികൃതർ അറിയിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുൻപേ കുട്ടി മരിച്ചിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

കുറച്ചു ദിവസം മുൻപ് മകനെ സ്‌കൂളിലെ ചില അധ്യാപകർ മാനസികമായി പീഢിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം പരിശീലകൻ കൂടിയായ കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി വൈസ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നുവെന്നും പരാതി വഗണിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ അച്ചടക്കമില്ലായ്മയ്ക്ക് സ്‌കൂളിലെ ഒരധ്യാപകൻ കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂൾ ഭാഷ്യം.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിന്റെ വൈസ് പ്രിൻസിപ്പളും നാല് അധ്യാപകരും പോലീസ് നിരീക്ഷണത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here