ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ബ്ലഡ് മൂൺ വരുന്നു

വീണ്ടും ബ്ലഡ് മൂൺ വരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ബ്ലഡ് മൂണിനാണ് ലോകം ജൂലൈയിൽ സാക്ഷ്യംവഹിക്കുക. ജനുവരി 31 ന് ദൃശ്യമായ ബ്ലഡ് മൂണിനേക്കാൾ ഒരു മണിക്കൂറും 43 മിനിട്ട് വരെയും ബ്ലഡ് മൂൺ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടൻ സമയം രാത്രി 8.22 മുതൽ 9.22 വരെ ബ്ലഡ് മൂൺ ദൃശ്യമാകുമെന്നാണ് സൂചന.
പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.
കഴിഞ്ഞ ജനുവരി 31 ന് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ആകാശത്ത് ദൃശ്യമായിരുന്നു. അതിന് മുമ്പ് 150 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ആകാശത്ത് ഈ മായക്കാഴ്ച്ച തെളിഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here