Advertisement

രാജ്യത്തെ അടിയന്തരാവസ്ഥ; ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജയ്റ്റ്‌ലി

June 25, 2018
8 minutes Read

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇന്ദിര ഗാന്ധി അഡോള്‍ഫ് ഹിറ്റ്‌ലറെ പോലെയായിരുന്നു രാജ്യത്ത് ഭരണം നടത്തിയിരുന്നതെന്ന് അരുണ്‍ ജയ്റ്റലി പറഞ്ഞു. ഇന്ത്യയില്‍ ഇന്ദിര കുടുംബാധിപത്യം സ്ഥാപിച്ചെന്നും ജയ്റ്റലി ആരോപിച്ചു. അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ സമൂഹമാധ്യമത്തിലൂടെയാണ് അരുണ്‍ ജയ്റ്റലിയുടെ പരാമര്‍ശം.

‘ഹിറ്റ്‌ലറും ഇന്ദിരയും ഭരണഘടന ഒരിക്കലും റദ്ദാക്കിയിട്ടില്ല. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്കു പരിവർത്തനപ്പെടുത്താൻ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിക്കുകയായിരുന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ പ്രതിപക്ഷത്തെ അംഗങ്ങളെയെല്ലാം ഹിറ്റ്ലർ അറസ്റ്റ് ചെയ്തു. ഭരണഘടനയിലെ വ്യവസ്ഥ ദുരുപയോഗിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര, അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തി– ജയ്റ്റ്‍‌ലി ട്വിറ്ററില്‍ കുറിച്ചു.

ജനാധിപത്യത്തെ ഭരണഘടനാപരമായ ഏകാധിപത്യമായി ഇന്ദിരാ ഗാന്ധി പരിവര്‍ത്തിപ്പിക്കുകയായിരുന്നുവെന്ന് ജയ്റ്റലി പറഞ്ഞു. നിര്‍ബന്ധിത ഷണ്ഡീകരണത്തിനു വിധേയനായ ഏകാധിപത്യം എന്തെന്നു മനസിലാകാത്ത സാധാരണക്കാരന്‍ പോലും അടിയന്തരാവസ്ഥയിലൂടെ ഇത് എന്താണെന്ന് മനസിലാക്കിയെന്നും അരുണ്‍ ജയ്റ്റലി ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top