പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണി

AllTime High Threat To PM narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റോഡ് ഷോകളും പൊതു പരിപാടികളും കുറയ്ക്കാനും നിർദേശമുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

പൊതു പരിപാടികളിൽ മോദിയുടെ തൊട്ടടുത്തേക്ക് പ്രവേശനം നിയന്ത്രിക്കും. പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ കടുത്ത പരിശോധനയ്ക്കു ശേഷം മാത്രമേ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്കു പോലും പ്രധാനമന്ത്രിയുടെ സമീപത്തേക്ക് എത്താനാകൂ. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top