Advertisement

പോര്‍ച്ചുഗലും സ്‌പെയിനും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു

June 26, 2018
1 minute Read

ഗ്രൂപ്പ് ബിയിലെ ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. പോര്‍ച്ചുഗല്‍ – ഇറാന്‍ മത്സരവും സ്‌പെയിന്‍ – മൊറോക്കോ മത്സരവും സമനിലയില്‍ പിരിയുകയായിരുന്നു. സമനില പിടിച്ചതോടെ പോര്‍ച്ചുഗലിനും സ്‌പെയിനും ഗ്രൂപ്പില്‍ അഞ്ച് പോയിന്റ് വീതമായി. എന്നാല്‍, ഗോള്‍ ശരാശരിയുടെ കണക്കില്‍ സ്‌പെയിനാണ് ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍. നാല് പോയിന്റ് നേടിയ ഇറാന്‍ മൂന്നാം സ്ഥാനത്തും ഒരു പോയിന്റ് നേടിയ മൊറോക്കോ നാലാം സ്ഥാനത്തുമാണ്. ആദ്യ രണ്ട് സ്ഥാനക്കാരാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുക. ബി ഗ്രൂപ്പ് ജേതാക്കളായ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റഷ്യയെ നേരിടും. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗലിന് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഉറുഗ്വായാണ് എതിരാളികള്‍.

മത്സരഫലം:

പോര്‍ച്ചുഗല്‍ 1 – ഇറാന്‍ 1

സ്‌പെയിന്‍ 2- മൊറോക്കോ 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top