ചെങ്ങന്നൂരിലെ വാഹനാപകടം; മരിച്ചത് ഒരു കുടുംബത്തിലെ നാല് പേര്

ചെങ്ങന്നൂർ മുളക്കുഴയിൽ ഇന്ന് രാവിലെ ആറരയോടെ കെഎസ്ആർടിസി ബസ്സും എയ്സ് പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ നാല് പേര്. ആലപ്പുഴ വൈദ്യർ മുക്ക് സിവ്യൂ വാർഡ് സ്വദേശികളായ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം, ആസാദ്, ബാബു കെ ബാബു എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാഹനത്തിലായിരുന്നു ഇവര്‍. മൂന്ന് പേര് സംഭവ സ്ഥലത്ത് നിന്നും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ് ആർടിസിബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന പിക്കപ്പ് ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരില്‍ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം എന്നിവർ സഹോദരങ്ങളാണ്. ആസാദ് ഇവരുടെ അടുത്ത ബന്ധുവാണ്.
accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here