സ്വീഡന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍; മെക്‌സിക്കോയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

ഗ്രൂപ്പ് എഫിലെ മെക്‌സിക്കോ – സ്വീഡന്‍ പോരാട്ടത്തില്‍ സ്വീഡിഷ് ആധിപത്യം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വീഡന്‍ മെക്‌സിക്കോയെ തകര്‍ത്തു. മെക്‌സിക്കോയെ പരാജയപ്പെടുത്തിയ സ്വീഡന്‍ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. സ്വീഡനോട് തോറ്റെങ്കിലും രണ്ട് വിജയങ്ങള്‍ സ്വന്തമായുള്ള മെക്‌സിക്കോ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നുകൂടി. പ്രീക്വാര്‍ട്ടറില്‍ സ്വീഡന് ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരിക്കും എതിരാളികള്‍. മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ ഇ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെ നേരിടും. ഇ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക മത്സരങ്ങള്‍ ഇന്ന് രാത്രി 11.30 ന് നടക്കും.
Confirmation #SWE and #MEX progress to Round of 16.
How many of you predicted this table at start of the #WorldCup? pic.twitter.com/lfAmgW4pZ0— FIFA World Cup ? (@FIFAWorldCup) June 27, 2018
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെക്‌സിക്കോ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഷ്ടപ്പെട്ടു. രണ്ടാം പകുതിയിലായിരുന്നു സ്വീഡിഷ് മുന്നേറ്റത്തിന് മെക്‌സിക്കോ സാക്ഷ്യം വഹിച്ചത്. സ്വീഡന്റെ മൂന്ന് ഗോളുകളും രണ്ടാം പകുതിയാലാണ് പിറന്നത്. പിന്നീടങ്ങോട്ട് കളിക്കളത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സ്വീഡന് സാധിച്ചു.
Congratulations to #SWE and #MEX
Here are your phone wallpapers! ?#WorldCup pic.twitter.com/3zgpvdPOk6
— FIFA World Cup ? (@FIFAWorldCup) June 27, 2018
മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് സ്വീഡന്‍ ലീഡ് നേടിയത്. വിക്ടര്‍ ക്ലാസന്റെ പാസില്‍ നിന്ന് ലുഡ്വിക് അഗസ്റ്റിന്‍സനാണ് സ്വീഡന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.
ആദ്യ ഗോളിന് പിന്നാലെ സ്വീഡന്‍ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു മെക്‌സിക്കോയുടെ രണ്ടാം ഗോള്‍. ആന്‍ഡ്രിയേസ് ഗ്രാന്‍ക്വിസ്റ്റിലൂടെയാണ് സ്വീഡന്‍ പെനാല്‍റ്റി ഗോള്‍ സ്വന്തമാക്കിയത്.
അല്‍വാരസിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സ്വീഡന്‍ മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കിയത്. 74-ാം മിനിറ്റിലായിരുന്നു അല്‍വാരസിന്റെ സെല്‍ഫ് ഗോള്‍ പിറന്നത്.
Simply sensational from Sweden! #MEXSWE 0-3 pic.twitter.com/xC4eED5ctC
— FIFA World Cup ? (@FIFAWorldCup) June 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here