പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; അമ്മ എക്‌സിക്യൂട്ടീവ് വിളിക്കുന്നു

താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടേയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ് അമ്മയ്ക്ക് കത്തയച്ചതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ദിലീപിന്റെ കത്തിനെ കുറിച്ച് എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ സംഘടനാ നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം എക്‌സിക്യൂട്ടീവ് ചേരുന്നതിനുള്ള തിയതി തീരുമാനിക്കും. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് രാജിവച്ചവരുമായി കൂടിക്കാഴ്ച നടത്തുന്നതും എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയായേക്കും. പ്രതിഷേധിച്ച നടിമാര്‍ അമ്മയുടെ ശത്രുക്കളല്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here