ഗ്രൂപ്പ് ‘ഇ’ പോരാട്ടം; ഓരോ ഗോളുകള്‍ നേടി ബ്രസീലും സ്വിറ്റ്‌സര്‍ലാന്‍ഡും (ആദ്യ പകുതി) വീഡിയോ കാണാം…

ഗ്രൂപ്പ് ‘ഇ’ യിലെ നിര്‍ണായക മത്സരങ്ങള്‍ പുരോഗമിക്കുന്നു. ബ്രസീല്‍ – സെര്‍ബിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ പകുതിയുടെ 36-ാം മിനിറ്റില്‍ പോളീനോയാണ് ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. കുട്ടീന്യോയില്‍ നിന്ന് ലഭിച്ച പാസ് പിഴവുകള്‍ വരുത്താതെ സെര്‍ബിയന്‍ ഗോളിയെ വെട്ടിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു പോളീനോ.
Brilliant goal by Paulinho to give Brazil the lead. #SRB #BRA #SRBBRA #WorldCup pic.twitter.com/GCwylIcyM5
— FIFA WORLD CUP 2018⚽ (@_WorldCupStats) June 27, 2018
കളിക്കളത്തില്‍ വ്യക്തമായ ആധിപത്യമാണ് ആദ്യ പകുതിയില്‍ ബ്രസീല്‍ കാഴ്ചവെച്ചത്. ഭൂരിഭാഗം സമയവും ബ്രസീല്‍ പന്ത് കൈവശം വെച്ചു. നെയ്മര്‍, പോളീനോ, കുട്ടീന്യോ, ജീസസ് തുടങ്ങിയവര്‍ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രസീല്‍ കരുത്തിന് മുന്നില്‍ സെര്‍ബിയ കളി മറന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് മാര്‍സലോ കളം വിട്ടത് ബ്രസീലിന് തിരിച്ചടിയായി എന്നതൊഴിച്ചാല്‍ മത്സരത്തിന്റെ ആദ്യ പകുതി മുഴുവന്‍ കാനറികളുടെ കാലിലായിരുന്നു.
He’s still rolling… #worldcup #SRBBRA #SRBvBRA pic.twitter.com/KgflcMrZsQ
— Tyler King (@TylerAKing) June 27, 2018
സ്വിറ്റ്‌സര്‍ലാന്‍ഡ് – കോസ്റ്ററിക്ക മത്സരത്തിന്റെ ആദ്യ പകുതിയിലും ഒരു ഗോള്‍ പിറന്നു. മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ഡെസ്‌മൈലിയിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ലീഡ് നേടി. കോസ്റ്ററിക്കയ്ക്ക് തിരിച്ചടിക്കാനായില്ല. കോസ്റ്ററിക്ക ടീമിനെ നോക്കുകുത്തികളാക്കി സ്വിറ്റ്‌സര്‍ലാന്‍ഡാണ് മത്സരത്തിന്റെ ആദ്യ പകുതിയെ നിയന്ത്രിച്ചത്.
Blerim Džemaili opens the scoring for #Switzerland against #CostaRica! Embolo knocked down the cross, and Džemaili was there to blast in an emphatic finish.
1-0. #SUICRC #SUI #CRC pic.twitter.com/vUBRHiqCfg
— Jason Foster (@JogaBonito_USA) June 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here