“ദിലീപ് ധിക്കാരിയാണ്, പണ്ടും ഇപ്പോഴും നല്ല അഭിപ്രായമില്ല”; രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

താരസംഘടനയായ അമ്മയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചതിനു പിന്നാലെ സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മന്ത്രി ജി. സുധാകരന്‍. നടന്‍ ദിലീപിനെ കുറിച്ചും സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
ദിലീപ് ധിക്കാരിയാണ്. പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. അമ്മ ഭാരവാഹികള്‍ നടന്‍ തിലകനോട് ചെയ്തത് മറക്കാനാകില്ല. സംഘടന സ്വയം തിരുത്താന്‍ തയ്യാറാകണം. പണമുള്ളതുകൊണ്ട് സ്വാധീനം ഉപയോഗിക്കരുത്. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചിച്ച് വേണമായിരുന്നു. സിനിമാ മേഖലയിലെ സംസ്‌കാരം കേരള സമൂഹത്തിന് യോജിക്കാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്തു മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സ്വയം വിമര്‍ശനം നടത്തണമെന്നും സുധാകരന്‍ വ്യക്താമാക്കി. അഭിമാനമുള്ള സ്ത്രീകളായതിനാലാണ് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചത്. സംഘടനയില്‍ ജനാധിപത്യം ഇല്ലെന്നാണ് നടിമാരുടെ രാജി അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here