ഗുഹക്കുള്ളിൽ കുടുങ്ങിയ ഫുട്‌ബോൾ ടീമിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു

വടക്കൻ തായ്!ലൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിയ യൂത്ത് ഫുട്‌ബോൾ ടീമിനെ രക്ഷിക്കാൻ നാലാം ദിവസവും ശ്രമം തുടരുന്നു. ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 12 ആൺകുട്ടികളും പരിശീലകരും കുടുങ്ങിക്കിടക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം ഫുട്‌ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു വെള്ളവും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു.
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗുഹയിൽ വെള്ളം അധികം കയറാത്ത സ്ഥലത്താണ് ഫുട്‌ബോൾ ടീം ഉള്ളതെന്നാണ് വിവരം. തായ് സേന, വളന്റീയർമാർ, നാവിക സേന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.സ്ഥലത്തേക്ക് എത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.എന്നാൽ വെള്ളവും ചളിയും കാരണം അപകടകരമായ സാഹചര്യമാണ്. ശനിയാഴ്ച മുതൽ ഒന്നും കഴിക്കാതിരുന്ന ഇവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നൽകിയതായി ഷിയാംഗ് റായ് പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ഗുഹയിലെ വെള്ളം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!