അര്‍ജന്റീന കാത്തിരുന്ന്…കാത്തിരുന്ന്…കാത്തിരുന്ന് (ട്രോളുകള്‍ കാണാം)

കുക്കുടന്
അര്‍ജന്റീന ഫാന്‍സിനുള്ള ക്ഷമയൊന്നും ലോകത്ത് മറ്റാര്‍ക്കുമില്ലെന്നാണ് ചൊല്ല്. കൊല്ലമെത്രയായി ഒരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുന്നു. 32 വര്‍ഷമായുള്ള കാത്തിരിപ്പ് ഇനിയും തുടരുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയവര്‍ ഇത്തവണ പ്രീക്വാര്‍ട്ടറില്‍ തന്നെ വീണു!!! കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാര് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ സ്ഥിതിക്ക് രണ്ടാം സ്ഥാനക്കാര്‍ പ്രീക്വാര്ട്ടറിലെങ്കിലും പുറത്താകണം. ഏത്…അതാണ് അതിന്റെയൊരു ഇത്…
എന്നാലും അര്‍ജന്റീന ഫാന്‍സിന്റെ കാര്യം ഓര്‍ക്കുമ്പോഴാണ്…പ്രീക്വാര്‍ട്ടറില്‍ കാണാതെ പുറത്താകുമെന്ന് ഉറപ്പായപ്പോള്‍ തന്നെ മുക്കിലും മൂലയിലും വെച്ചിട്ടുള്ള ഫ്ളക്സുകള്‍ എടുത്ത് കോഴിക്കൂടിന് മറവെക്കാന് തീരുമാനിച്ചതാണ്. നൈജീരിയക്കൊപ്പം കളി ജയിച്ചതോടെ വീണ്ടും പ്രതീക്ഷ കൊടുത്തു. അന്ന് തന്നെ ആ ഫ്ളക്സുകളൊക്കെ എടുത്തുനീക്കിയിരുന്നേല് ജര്‍മന്‍ ഫ്ളക്സുകളേക്കാള് മാര്‍ക്കറ്റ് ഉണ്ടായേനെ. ഇതിപ്പോ ജര്‍മനിയുടെ ഫ്ളക്സുകള്‍ കൊണ്ട് എല്ലാ കോഴിക്കൂടുകളും മറച്ച സ്ഥിതിക്ക് അര്‍ജന്റീന ഫ്ളക്സുകള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ വളരെ കുറവായിരിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഉയിര്‍ത്തെഴുന്നേറ്റ മിശിഹ ആ ഫ്ളോയിലങ് വരുമ്പോഴാണ് ഫ്രാന്‍സ് വഴിമുടക്കിയായത്. നിങ്ങളോടൊക്കെ ദൈവം ചോദിച്ചോളും ഫ്രാന്‍സേ… മിശിഹായുടെ കുതിപ്പിനാണ് നിങ്ങള്‍ വിലങ്ങുതടിയായത്. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. കാത്തിരിപ്പ് ഒരു ശീലമായതിനാല്‍ 2022 വരെ കാത്തിരിക്കുന്നതില്‍ അര്‍ജന്റീന ഫാന്‍സിന് എതിര്‍പ്പൊന്നുമില്ല. ട്രോളുകളൊക്കെ അവര്‍ കുറേ കണ്ടിട്ടുണ്ട്.
എബാപ്പെ, ഇത്ര വേണ്ടായിരുന്നു…’എന്നാ ഓട്ടമാടാ നീയൊക്കെ’…ഒന്നുമല്ലെങ്കില്‍ അര്‍ജന്റീന താരങ്ങളുടെ പ്രായത്തെയെങ്കിലും ബഹുമാനിക്കണം. നിനക്ക് വെറും 19 വയസ്. അര്‍ജന്റീന താരങ്ങളുടെ ശരാശരി പ്രായം മുപ്പതിനടുത്ത്. അത്ര മുതിര്‍ന്നവര്‍ എതിര്‍പക്ഷത്ത് നില്ക്കുമ്പോള് മൈതാനത്ത് ഇങ്ങനെയൊക്കെ ഓടികളിക്കുന്നത് തെറ്റല്ലേ?
എന്തായാലും അവസാന ബെല്‍ അടിച്ച് ക്ലാസില്‍ കയറിയവരെ അതേ ബെല്ലുകൊണ്ട് തന്നെ തലക്കടിച്ച് വിട്ടിരിക്കുകയാണ് ഫ്രാന്‍സ്. ട്രോളുകള്‍ തിരിഞ്ഞുകൊത്തുന്ന കാലം!!!
മെസി വിരമിക്കാതെ നോക്കണം…ഒരു തവണ കൂടി വിരമിച്ച് തിരിച്ചുവന്നാല്‍ പിന്നെയും വിരമിക്കേണ്ടി വരും…ഏത്… ‘രണ്ടൊത്താല്‍ മൂന്നൊത്തു’ എന്നാണ് പഴഞ്ചൊല്ല്. ശെടാ, എന്നിട്ടെന്താ രണ്ട് ലോകകപ്പ് എടുത്ത അര്‍ജന്റീനയ്ക്ക് മൂന്നാമത്തെ ലോകകപ്പ് 32 വര്‍ഷമായിട്ടും കിട്ടാത്തത്???
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here