കണ്ടെയ്‌നർ ലോറി വീട്ടിലേക്ക് മറിഞ്ഞ് ഗൃഹനാഥന്റെ വീട് തകർന്നിട്ട് മൂന്ന് മാസം; കണ്ണടച്ച് അധികാരികൾ

കണ്ടെയ്‌നർ ലോറി വീട്ടിലേക്ക് മറിഞ്ഞ് ഗൃഹനാഥന്റെ വീട് തകർന്നിട്ട് മൂന്ന് മാസം. ലോറി അവിടെ നിന്ന് നീക്കുവാനോ, ഗൃഹനാഥന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന അധികാരികളുടെ ഉത്തരവ് പാലിക്കുവാനോ ഉത്തരവാദിത്തപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല. തലയോലപ്പറമ്പ് സ്വദേശി വേണുവിനാണ് ഈ ദുർവിധി.
ഈ വഴിയിലൂടെ യാത്ര ചെയ്ത സിനിമാ താരം ഗിന്നസ് പക്രുവിന്റെ ശ്രദ്ധയിൽ വിഷയം പെടുകയും, താരം തന്റെ ലൈവിലൂടെ വേണുവിനായി അധികാരികളുടെ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തുകയും ചെയ്തതോടെയാണ് വിഷയത്തിന് ജനശ്രദ്ധ ലഭിക്കുന്നത്.
ലോറി അവിടെ നിന്നും നീക്കം ചെയ്ത് തന്റെ നിത്യജീവിതം പൂർവ്വസ്ഥിതിയിലേക്കാക്കാൻ വേണു എന്ന ഈ ഗൃഹനാഥൻ മുട്ടാത്ത വാതിലോ കാണാത്ത അധികാരികളോ ഇല്ല. കൂലിപ്പണിക്കാരനായ വേണുവിന് സ്വന്തം നിലയ്ക്ക് തന്റെ വീട് പൂർവ്വസ്ഥിതിയിലേക്ക് ആക്കാനുള്ള സാമ്പത്തിക സ്ഥിയില്ല.
മറിഞ്ഞ ലോറിയും വേണുവിന്റെ വീടും, ദൃശ്യങ്ങളിൽ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here