വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസിനെ പുറകോട്ടെടുപ്പിച്ചു; ഇത് താന്‍ഡാ പോലീസ്!! (വീഡിയോ)
ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസിനെ പുറകോട്ടെടുപ്പിച്ച് കേരളാ പോലീസ്. തൃശൂര്‍ വാടനപ്പള്ളി റൂട്ടിലോടുന്ന ആനന്ദരാജ് എന്ന ബസാണ് പോലീസിന്റെ നടപടിയില്‍ നാണംകെട്ടത്. വ്യാഴാഴ്ച വൈകീട്ട് തൃത്തല്ലൂര്‍ സെന്ററില്‍ കമലാ നഹ്‌റു സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ ആനന്ദരാജ് എന്ന ബസ് മുന്നോട്ട് നീങ്ങി.
എന്നാല്‍, വാടാനപ്പള്ളി പോലീസ് ഈ വിഷയത്തില്‍ ഇടപെട്ടു. വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടെടുത്തപ്പോള്‍ പോലീസ് ഇടപെട്ട് വാഹനം നിര്‍ത്തിക്കുകയായിരുന്നു. ശേഷം, ബസ് പുറകോട്ടെടുക്കാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നിര്‍ദേശം നല്‍കി. പിന്നോട്ടെടുത്ത് വിദ്യാര്‍ത്ഥികളെ കയറ്റിയാണ് ബസ് സ്ഥലംവിട്ടത്. വാടാനപ്പള്ളി എസ്‌ഐ ഡി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നടപടി ഉണ്ടായത്. തങ്ങളെ സഹായിച്ച പോലീസിന് വിദ്യാര്‍ത്ഥികള്‍ പിന്നീട് നന്ദി അറിയിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here