Advertisement

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പരാതി; കന്യാസ്ത്രീയില്‍ നിന്ന് മൊഴിയെടുക്കുന്നു

July 1, 2018
0 minutes Read

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയിൽ നിന്നും പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കുന്നു. കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്‍പിയാണ് മൊഴിയെടുക്കുന്നത്‌. മജിസ്ട്രേറ്റിന് മുന്നിൽ വച്ച് രഹസ്യമൊഴിയെടുക്കുന്നതിനും പൊലീസ് അനുമതി ചോദിച്ചിട്ടുണ്ട്. പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും പരാതി വ്യാജമാണെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top