എല്‍പിജി സിലിണ്ടറിന് വില കൂടി

സബ്സിഡി ലഭിക്കുന്ന വിഭാഗത്തിലെ സിലിണ്ടറുകള്‍ക്ക് 2.71 രൂപ ഉയര്‍ന്നു. രാജ്യാന്തര തലത്തില്‍ ക്രൂഡ് വില കൂടിയതും രൂപയുടെ മൂല്യം വന്‍തോതില്‍ കുറഞ്ഞതും വില ഉയരാന്‍ കാരണങ്ങളായി. അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില ബാധകമായി.
ദില്ലിയില്‍ 493.55 രൂപയാണ് പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു. ഓരോ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പുതുക്കുന്നത്. ശരാശരി ബഞ്ച് മാര്‍ക്ക് നിരക്കും പോയമാസത്തെ വിദേശ നാണ്യ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് വില പുതുക്കല്‍. രാജ്യാന്തര വില ഉയര്‍ന്നതോട ജിഎസ്ടിയിലെ മാറ്റം വിലക്കയറ്റത്തിന് കാരണമായി.
സബ്സിഡി രഹിത സിലിണ്ടറിന് 55.50 രൂപയാണ് ഉയര്‍ന്നത്. സബ്സിഡി ലഭിക്കുന്നവര്‍ക്ക് 2.71 പൈസ കുറച്ച് 52.79 ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here