ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം; ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയില്‍

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ.പി. ശ്രുതിയും ഹൈക്കോടതിയില്‍. ദേശീയ ടീം മുഖ്യ പരിശീലകനും സെലക്ഷന്‍ കമ്മിറ്റി അംഗവുമായ പി. ഗോപിചന്ദിന്റെ മകള്‍ക്ക് വേണ്ടി തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. ഏഷ്യന്‍ ഗെയിംസ് ടീമില്‍ വനിത ഡബിള്‍സില്‍ മൂന്ന് വനിത ടീമുകളെയാണ് ഉള്‍പ്പെടുത്തുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ ഗായത്രി ഗോപിചന്ദ് – ആകൃഷ്യ കശ്യപ് സഖ്യത്തെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here