ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി; നാല് കന്യാസ്ത്രീമാരുടെ മൊഴി രേഖപ്പെടുത്തി

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ മഠത്തിലെ നാല് കന്യാസ്ത്രീമാരുടെ മൊഴികൂടി അന്വേഷണസംഘം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് കന്യാസ്ത്രീ പറഞ്ഞുള്ള അറിവ് തങ്ങള്‍ക്കുണ്ടെന്ന് നാല് പേരും മൊഴിയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നതായി പരാതിക്കാരി ഇന്നലെ മൊഴി നല്‍കിയിരുന്നു. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തിയാണ് നാല് പേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ഇരയായ കന്യാസ്ത്രീ പറഞ്ഞുള്ള അറിവേ തങ്ങള്‍ക്കുള്ളുവെന്ന് നാല് പേരും വൈക്കം ഡിവൈഎസ്പിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ഇനി രണ്ട് പേരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. അതിന് ശേഷമാകും ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here