ഇംഗ്ലണ്ടിനോട് തോറ്റതിന് സിംബാവയോട്; ഫിഞ്ചിന്റെ അടിയോടടി 172 (76)

ട്വന്റി – 20 യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് സ്വന്തമാക്കി. തന്റെ തന്നെ മുന്‍ റെക്കോര്‍ഡാണ് ഫിഞ്ച് തിരുത്തിയത്. ഇംഗ്ലണ്ടിനോട് 6-0 ത്തിന് പരമ്പര തോറ്റതിന്റെ എല്ലാ വിഷമവും ഓസ്‌ട്രേലിയ സിംബാവയോട് തീര്‍ത്തു. നിശ്ചിത 20 ഓവറില്‍ ഓസ്‌ട്രേലിയ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 229 റണ്‍സ് നേടി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് 76 പന്തില്‍ നിന്ന് നേടിയത് 172 റണ്‍സ്!!! തന്റെ തന്നെ 156 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഫിഞ്ച് തിരുത്തിയത്. 16 ഫോറും 10 സിക്‌സറും അടങ്ങിയതാണ് ഫിഞ്ചിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. ഫിഞ്ച് ഇംഗ്ലണ്ടിനെതിരെ 63 പന്തില്‍ നിന്ന് 156 റണ്‍സ് നേടിയതായിരുന്നു ട്വന്റി – 20 യിലെ ഇതുവരെയുള്ള വ്യക്തിഗത സ്‌കോര്‍. സിംബാവെ മറുപടി ബാറ്റിംഗ് ആരംഭിച്ചു.
A magnificent 172 off 76 balls from Aaron Finch has powered Australia to a mammoth 229/2.
Zimbabwe have an uphill battle to chase this down!#ZIMvAUS LIVE ⬇https://t.co/lkIdrNtkMx pic.twitter.com/0zjJDBoaUp
— ICC (@ICC) July 3, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here