കാസർകോട് രണ്ടാംഭാര്യയെ ചുട്ടുകൊന്ന കേസിൽ ആദ്യഭാര്യ കുറ്റക്കാരി

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്ന കേസിൽ ആദ്യഭാര്യ കുറ്റക്കാരിയെന്ന് കോടതി. ഉപ്പളയിലെ നഫീസത്തിനെ (21) ചുട്ടുകൊന്ന കേസിൽ പ്രതിയായ ഗോവയിലെ മിസ് രിയയെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
ഭർത്താവിനൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയുടെ ദേഹത്ത് ജനലിലൂടെ പ്രതി പെട്രോൾ ഒഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്നു അബ്ദുൾ റഹ്മാൻറെ ശരീരത്തിലേക്കും തീ പടർന്നു. 2011 ഓഗസ്റ്റ് 7 നായിരുന്നു സംഭവം. കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ് രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here