‘ഇറാനില്‍ മഴ പെയ്യാത്തതിന്റെ കാരണം ഇസ്രയേല്‍’; മഴമേഘങ്ങളെ മോഷ്ടിക്കുന്നുവെന്ന് ഇറാന്‍ ഡിഫന്‍സ് മേധാവി
ഇസ്രയേല്‍ ഇറാനിലേക്കുള്ള മഴമേഘങ്ങളെ മോഷ്ടിക്കുന്നുവെന്ന വിചിത്ര വാദവുമായി ഇറാന്‍ പ്രതിരോധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഗുലാം റസാ ജലാലി. ഇറാനിലെ കാലാവസ്ഥ വ്യതിയാനത്തിനും വരള്‍ച്ചയ്ക്കും മഴ ദൗര്‍ലഭ്യത്തിനും കാരണം ഇറാന്‍ ഇസ്രയേലിലേക്കുള്ള മഴ മേഘങ്ങളെ മോഷിക്കുന്നതാണെന്നാണ് പ്രതിരോധ വിഭാഗം മേധാവിയുടെ ആരോപണം.
ഇറാനിലെ കാലാവസ്ഥ മാറ്റം സംശയാസ്പദമാണ്. ഇതിൽ വിദേശ ഇടപെടൽ ഉണ്ടെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. ഇസ്രയേൽ മറ്റു രാജ്യങ്ങളെ കൂട്ടുപിടിച്ച് മഴമേഘങ്ങൾ ഇറാനിലേക്കു കടക്കുന്നത് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു മൂടുമ്പോൾ ഇറാനിൽ അതു സംഭവിക്കാത്തതിലും ജലാലി സംശയം പ്രകടിപ്പിച്ചു.
എന്നാൽ, ഇറാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഈ വാദം തള്ളി. ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തിന്റെ മേഘങ്ങൾ മോഷ്ടിക്കാൻ സാധിക്കുകയില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി അഹദ് വസീഫേ മാധ്യമങ്ങളോടു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here