Advertisement

ആരാധികയെ ട്വിറ്ററില്‍ ‘ബ്ലോക്ക്’ ചെയ്ത് മന്ത്രി സുഷമ സ്വരാജ്

July 3, 2018
2 minutes Read
Sushma Swaraj

മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ട്വിറ്റര്‍ ആക്രമണം തുടരുന്നു. പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയ ദമ്പതികളോട് മതം മാറണമെന്ന് ആവശ്യപ്പെട്ട ഓഫീസറെ സുഷമ സ്വരാജ് ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും സുഷ്മ സ്വരാജിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെയാണ് സോനം മഹാജന്‍ എന്ന സുഷമ ആരാധിക മന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

സുഷമക്കെതിരെ സോനം മഹാജൻ എന്ന അക്കൗണ്ടിലുയർന്ന ട്വീറ്റ് ഇങ്ങനെ: ‘‘നല്ല ദിനങ്ങൾ വന്നുകഴിഞ്ഞു. സുഷമാജീ, ഒരിക്കൽ ഞാൻ നിങ്ങളുടെ വലിയ ആരാധികയായിരുന്നു. നിങ്ങളെ ചീത്തവിളിച്ചവരോടു ഞാൻ പോരടിച്ചു. എന്നെ ബ്ലോക്ക് ചെയ്യൂ, ഞാൻ കാത്തിരിക്കുന്നു’’ സുഷമയെ പരിഹസിച്ച ട്വീറ്റിന് അധികം വൈകാതെ മറുപടിയെത്തി; ”എന്തിനാണ് കാത്തിരിക്കുന്നത്, ബ്ലോക്ക് ചെചെയ്തല്ലോ”. സുഷമയുടെ മറുപടി നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top