നടി സോണാലി ബെന്ദ്രെയ്ക്ക് അർബുദ രോഗം

ബോളിവുഡ് നടി സോണാലി ബെന്ദ്രെയ്ക്ക് അർബുദ രോഗബാധ സ്ഥിരീകരിച്ചു. സൊണാലി തന്നെയാണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. ചെറിയ വേദന തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താൻ അർബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്നും നിലവിൽ ന്യൂയോർക്കിൽ ചികിത്സയിലാണെന്നും സോണാലി പറഞ്ഞു.
1994ൽ ‘ആഗ്’ എന്ന ചിത്രത്തിലൂടെയാണ് സൊണാലി അഭിനയജീവിതം തുടങ്ങിയത്. ‘ഹം സാത് സാത് ഹൈൻ’, ‘സർഫറോഷ്’, ‘കൽ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് സൊണാലി.
— Sonali Bendre Behl (@iamsonalibendre) July 4, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here