സർക്കാർ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് ഉപയോഗ പരിശോധന നിർബന്ധമാക്കി സർക്കാർ

സർക്കാർ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് ഉപയോഗ പരിശോധന നിർബന്ധമാക്കി പഞ്ചാബ് സർക്കാർ. മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
നേരത്തെ വാർഷിക മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉദ്യോഗസ്ഥർ മയക്കുമരുന്നു ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നിർബന്ധമാക്കിയത്.
പോലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ ഉൾപ്പെടും. സർക്കാർ ഉദ്യോഗസ്ഥർ മയക്കുമരുന്നു ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നിർബന്ധമാക്കിയത്. സംസ്ഥാനത്ത് മയക്കു മരുന്ന് ഉപയൊഗത്തിലുണ്ടായ വർധനവിനെ തുടർന്ന് നിരവധി മരണമാണുണ്ടായിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here