സീരിയല്‍ നടി പിടിയിലായ കള്ളനോട്ട് കേസ്; അന്വേഷണം സിനിമാ മേഖലയിലേക്കും

കൊല്ലത്ത് നിന്ന് കള്ളനോട്ട് കേസില്‍ സീരിയല്‍ നടി സൂര്യ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. സൂര്യ അമ്മ രമാദേവി സഹോദരി ശ്രുതി എന്നിവരെയാണ് പോലീസ് കൊല്ലം തിരുമുല്ലാവാരത്തെ വീട്ടില്‍ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ സ്വാമിയെ പോലീസ് പിടികൂടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സീരിയല്‍ നടിയേയും കുടുംബത്തേയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയത് സ്വാമിയാണ്. വയനാട് സ്വദേശിയാണ് സ്വാമി.
പലിശയ്ക്ക് പണം കൊടുത്തു വരികയായിരുന്നു നടിയും കുടുംബവും. മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഇവര്‍ക്ക് ഓപ്പറേഷന്‍ കുബേര വന്നതോടെ നഷ്ടങ്ങള്‍ സംഭവിച്ചു. തുടര്‍ന്ന് ആത്മീയതയിലേക്ക് തിരിഞ്ഞ നടിയും കുടുംബവും സ്വാമിയെ പരിചയപ്പെടുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കള്ളനോട്ടടിയ്ക്കായി യന്ത്രം വാങ്ങിയത്. 2014മുതല്‍ ഇവര്‍ കള്ളനോട്ടടി തുടങ്ങിയിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവരുടെ വീട്ടില്‍ നിന്ന് 57ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. സിനിമാ നിര്‍മ്മാതാക്കളുമായുള്ള നടിയുടെ കുടുംബത്തെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. കട്ടപ്പന സിഐ വിഎസ് അനില്‍കുമാറിനാണ് അന്വേഷണ ചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here