ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് മജിസ്ട്രേറ്റിന് കന്യാസ്ത്രീ രഹസ്യമൊഴി നൽകി

രഹസ്യമൊഴിയിലും ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവർത്തിച്ച് കന്യാസ്ത്രീ. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴിയെടുക്കൽ ഏഴ് മണിക്കൂർ നീണ്ടു. രഹസ്യമൊഴി ലഭിച്ചാലുടൻ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
പൊലീസിന് നൽകിയ മൊഴിയിൽ 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പറഞ്ഞിരുന്നത്. ഇത് രഹസ്യമൊഴിയിലും ആവർത്തിച്ചതായാണ് വിവരം. 2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയിൽ വിവരിച്ചിട്ടുണ്ട്. ഇന്നലെ രണ്ടരയോടെ ആരംഭിച്ച മൊഴിയെടുക്കൽ രാത്രി ഒൻപതര വരെ നീണ്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here