‘അന്ന് വഴിയും സ്ഥലവും ഒക്കെ കാണിച്ച് ഞങ്ങള്‍ക്ക് മുന്നില്‍ നടന്നത് അഭിമന്യുവായിരുന്നു’; നെഞ്ചുരുക്കുന്ന ഓര്‍മ്മ!!

മഹാരാജാസിന്റെ മാത്രം നഷ്ടമാണോ അഭിമന്യൂ? തീര്‍ച്ചയായും അല്ല, കേരളത്തിന്റെ തന്നെ പിടയ്ക്കുന്ന നെഞ്ചിടിപ്പാണ് അഭിമന്യു ഇന്ന്. ഇനി വര്‍ഗ്ഗീയതയ്ക്ക് എതിരെ കേരളത്തില്‍ ഉയരുന്നതെല്ലാം ഒരൊറ്റ ശബ്ദമായിരിക്കും, അത് അഭിമന്യുവിന്റെ ഉറച്ച ശബ്ദമായിരിക്കും! അത്രമേല്‍ നെറികെട്ട കൊലപാതകമാണ് മഹാരാജാസിന്റെ മണ്ണില്‍ നടന്നത്. ആ നെഞ്ചിലേക്ക് കത്തിയാഴ്ത്തിയിറക്കിയ കൂട്ടത്തിന്റെ അവരുടെ നാറിയ വര്‍ഗ്ഗീയവാദത്തിനെതിരെയാണ് കേരളത്തിലെ മനുഷ്യരും, മനസാക്ഷിയും. പാര്‍ട്ടിയുടെ ലേബല്‍ ഇല്ലാതെ അഭിമന്യുവിന്റെ ഓര്‍മ്മകളേയും ആദര്‍ശങ്ങളേയും മനുഷ്യത്വത്തേയും വാഴ്ത്തിപ്പാടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
മഹാരാജാസില്‍ അഭിമന്യുവിനൊപ്പം പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ‘വട്ടവട’ എന്ന് അവര്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന അഭിമന്യുവിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുള്ളത്. ഒരിക്കലെങ്കിലും അഭിമന്യുവിനെ പരിചയപ്പെട്ടിട്ടുള്ള ആര്‍ക്കും നന്മയില്‍ പൊതിഞ്ഞ ഒരു ഓര്‍മ്മ പങ്കുവയ്ക്കാനുണ്ടാകും. ടൈം ലൈനുകളില്‍ നിറയുന്ന ഓര്‍മ്മക്കുറിപ്പുകള്‍ തന്നെ തെളിവ്.
ഒരു യാത്രയില്‍ യാദൃശ്ചികമായി കണ്ട ഓര്‍മ്മ മാത്രമാണ് നസ്ലി സുഹൈലിനും അഭിമന്യു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വട്ടവടയിലേക്ക് ഒരു യാത്രപോയപ്പോള്‍ സുഹൈലിനും കൂട്ടുകാര്‍ക്കും തങ്ങളുടെ ഭക്ഷണം വീതിച്ച് നല്‍കിയ കുടുംബമാണ് അഭിമന്യുവിന്റേത്. അന്ന് സുഹൈലിന് വേണ്ട് എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം ഉണ്ടായിരുന്നത് അഭിമന്യുവും അനിയനുമാണ്. അഭിമന്യുവിന്റെ മരണവാര്‍ത്ത പത്രത്താളുകളില്‍ നിറഞ്ഞപ്പോഴും, ചര്‍ച്ചയായപ്പോഴും സുഹൈലിന് അഭിമന്യുവിനെ തിരിച്ചറിയാനായില്ല. ഏറെ വൈകിയാണ് തനിക്ക് വഴികാട്ടിയായി നടന്ന ആ ചുവന്ന ടീ ഷര്‍ട്ടുകാരനായിരുന്നു ഇന്ന് കേരളത്തിന്റെ കണ്ണീര്‍പ്പൂവായി മാറിയ അഭിമന്യു എന്ന് സുഹൈല്‍ തിരിച്ചറിഞ്ഞത്.
യാദൃശ്ചികം എന്നല്ലാതെ എന്ത് പറയും ഞാൻ… വാക്കുകൾ കിട്ടുന്നില്ല…
വര്‍ഷങ്ങള്‍ക്കു മുന്നേ ഞാനും സുഹൃത്തുക്കളും ഒരുമിച്ച് പോയ ഒരു യാത്ര…
വട്ടവട യുടെ പ്രകൃതി ഭംഗി ആസ്വദിച്ചു മുന്നേറുന്ന മനോഹരമായ യാത്രയില്‍ വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ വന്ന സമയത്ത്,
ഇവിടെ അടുത്ത് ഹോട്ടല്‍ വല്ലതുമുണ്ടോ എന്ന ഞങ്ങളുടെ ചോദ്യത്തിന് കുറേ ദൂരം തിരിച്ചു പോകണമെന്ന് മറുപടി തന്ന ഒരു സ്ത്രീ ഞങ്ങളെ അവരുടെ കൃഷി ചെയുന്ന ഭൂമിയിലേക്ക് ക്ഷണിച്ചു
സുഹൈലിനും അഭിമന്യുവിനും ഇടയിലെ യാദൃശ്ചികത അന്നത്തെ യാത്രയില്‍ അവസാനിക്കുന്നതായിരുന്നില്ല. അഭിമന്യു കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും വീണ്ടും കണ്ടിരുന്നു. എന്നാല്‍ ആദ്യത്തെ കൂടിക്കാഴ്ച അപ്പോഴും മറവിയുടെ മറയ്ക്ക് പിന്നില്‍ ഒളിച്ച് നിന്നു. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഒരു വലിയ വഴക്കിലേക്ക് എത്തിയേക്കാമായിരുന്ന പ്രശ്നം അഭിമന്യുവിന്റെ പക്വതയാര്‍ന്ന പെരുമാറ്റം കൊണ്ട് ഒഴിഞ്ഞ് പോകകയും ചെയ്തു. എല്ലാം യാദൃശ്ചികതയും തിരിച്ചറിഞ്ഞ് അഭിമന്യു മറവിയുടെ മറ കടന്ന് മുന്നില്‍ വന്ന് നിന്നപ്പോള്‍ അഭിമന്യു ഒരു ഓര്‍മ്മയായി മാറിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഓര്‍മ്മകളും സുഹൈല്‍ പങ്ക് വച്ചതോടെയാണ് ഈ കഥയും അഭിമന്യുവിന്റെ ഓര്‍മ്മക്കുറിപ്പുകളോട് ചേര്‍ന്നത്.ഗ്യാലക്സി വേള്‍ഡ് ഫ്രം മേക്കിംഗിന്റെ ഡവലപ്മെന്റ് ഓഫീസറാണ് നസ്ലി സുഹൈല്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here