പുതിയ എര്‍ട്ടിഗയക്ക് വില കൂടും

രാജ്യത്തെ ടാക്‌സി മാര്‍ക്കറ്റില്‍ ഏറ്റവുമധികം മൂല്യം നേടിയ വാഹനമാണ് എര്‍ട്ടിഗ. കുറഞ്ഞവിലയും, മികച്ച ഫീച്ചറുകളുമാണ് എര്‍ട്ടിഗയെ ജനപ്രിയമാക്കിയത്. എന്നാല്‍ പ്രിമീയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വരുന്ന പുതിയ എര്‍ട്ടിഗയ്ക്ക് വിലയേറുമെന്നാണ് സൂചന. ഇത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വാഹനം അപ്രാപ്യമാക്കിയേക്കുമെന്നും വിലയിരുത്തലുണ്ട്.
നിലവിലെ എര്‍ട്ടിഗ എര്‍ട്ടിഗ ടൂര്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുമെന്നാണ് സൂചന. റഗുലര്‍ എര്‍ട്ടിഗ ബാഡ്ജ് പുതിയ കാറിന് നല്‍കും. 2018 എര്‍ട്ടിഗ ഇന്തോനേഷ്യയില്‍ ലോഞ്ച് ചെയ്തിരുന്നു. 99 മിമി നീളവും, 40 മിമി വീതിയും, 5 മിമി പൊക്കവും പുതിയ വാഹനത്തിന് കൂടുതലാണ്. ബലേനോയും, 2018 സ്വിഫ്റ്റും നിര്‍മ്മിച്ചിരിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ എര്‍ട്ടിഗയും വരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here