ഷര്‍ട്ടും പാന്റ്‌സും ധരിച്ച് മുഖ്യമന്ത്രി അമേരിക്കയില്‍ (ചിത്രം)

രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെത്തി. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് ബാള്‍ടിമോറിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരള മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സ്വീകരണം നല്‍കുന്നുണ്ട്. ആരോഗ്യമന്ത്രി കെകെ ശൈലജയും ചടങ്ങില്‍ പങ്കെടുക്കും. പിന്നീട് ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മലയാളി സംഘടനകളുടെ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പൊതുവേ, ധരിക്കാറുള്ള പരമ്പരാഗത മുണ്ടിന് പകരം പാന്റ്‌സാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കൗതുകം ജനിപ്പിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here